Hena Rahul
മഴയെ കേള്‍ക്കുകയോ കാണുകയോ?
അതിന്റെ ഒട്ടിയ ചിറകിനെ ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു
തുറസ്സിലേക്കും ഇടുക്കങ്ങളിലേക്കും കുതിക്കുന്ന തീവണ്ടിയായി ഞാനതിനെ തീര്‍ക്കുന്നു
പാത പിളരുന്നതുവരെ
പാലങ്ങളില്‍,തുരങ്കങ്ങളില്‍,നഗരങ്ങളില്‍,പുറമ്പോക്കുകളില്‍
അതിന്റെ രാഗവിസ്താരങ്ങള്‍
കാണാക്കയങ്ങളും കേറാക്കയറ്റങ്ങളും
ഒടുവില്‍ പൂവിനെ കൊഴിക്കുന്ന മഴയുടെ ധാര്‍ഷ്ട്യമായ് ഞാന്‍ ഒടുങ്ങുമ്പോള്‍
ഒരു ചൂളംവിളി മാത്രം