Joy Joseph
വര്‍ഗീസേ,നീ വന്നോടാ
വണ്ടി കിട്ടിയോടാ
ശാപ്പാടൊക്കെ കുശാലായിരുന്നോടാ.

അയല്‍ പക്കത്തെ വറുതുട്ടി മരിച്ചത് അറിഞ്ഞോടാ വര്‍ഗീസേ.
കണ്ടോടാ പോന്നവഴിക്ക് കുടിവെള്ളം കിട്ടാന്‍വേണ്ടിയൊരു സമരം
അറിയുമോടാ നീ അടിയോരുടെ പെരുമനായ വെടിയേറ്റു മരിച്ച വര്‍ഗീസിനെ.

അറിയില്ലേടാ വയനാട്ടിലെ-
നിന്റെ പേരിലുള്ള പാറ.
അറിഞ്ഞോടാ‍ കൃഷിചെയ്ത് മുടിഞ്ഞ്
കയറില്‍ത്തൂങ്ങിച്ചത്ത കൊച്ചാപ്പേട്ടന്റെ കാര്യം.

എന്തോന്നിനിതൊക്കെ അറിയണം;അല്ലേടാ.
ഫുള്‍ ശാപ്പാട്.
ടീവീലൊരു കിടിലന്‍ സീരിയല്‍
വാഴത്തട വെട്ടിയിട്ടപൊലൊരൊറക്കം

പോരേടാ വര്‍ഗീസേ, ജീവിതം.

കൂടുതല്‍ കവിതകള്‍