Sinu Kakkattil
എത്ര വേണമെങ്കിലും കരയാം.
ചിരിക്കാം ദേഷ്യപ്പെടാം സ്നേഹിക്കാം.
വേണ്ടങ്കില്‍ അപ്പോള്‍തന്നെ ഡിലീറ്റ് ചെയ്തു കളയാം.

നിന്നെപ്പോലെ
പറിച്ചെറിഞ്ഞാലും പിരിഞ്ഞുപോവാതെ
മനസ്സില്‍ പതിയില്ലൊന്നും.

ഒറ്റ റോള്‍ ജീവിതം പോലും പാഴാവില്ല.
ഒരു ഡിജിറ്റല്‍ ക്യമറ
ഫിലിം റോള്‍ ക്യമറയോടു പറഞ്ഞു.