Yamini
നന്ദനം രഞ്ജിത്തിന്റെ സിനിമയല്ല
ബാലാമണിയുടെ മനോമണ്ഡലത്തിന്റെ ഭ്രമകല്പനകളുമല്ല
നന്ദനം എന്‍റെ സിനിമയാണ്

ഓര്‍ക്കുട്ട് പ്രൊഫൈലില്‍ ഇഷ്ട ചിത്രത്തിന്റെ പേരില്‍
ഞാന്‍ അത് ചേര്‍ത്തില്ല
കാരണം നന്ദനം എന്‍റെ സിനിമയാണ്.

രവീന്ദ്ര സംഗീതത്തില്‍ ഉണ്ടും ഉറങ്ങിയും
നെയ് വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍
കാണുന്ന ഗുരുവായൂരപ്പന്റെ പാല്‍ പുന്ചിരിയും
എന്നെ ഒര്മിപ്പിക്കുന്നൂ
നന്ദനം എന്‍റെ സിനിമയാണ്.

പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന്
എനിക്കാരും ഉറപ്പു നല്‍കിയില്ല
നിര്‍മാല്യം തൊഴാന്‍ നാലംബലത്തിനകത്തു കയറിയ എന്നോട്
കിഴിഞ്ഞ കിങ്ങിണി ഒരു കൈ കൊണ്ടു താങ്ങി
മറു കയ്യില്‍ മുളംതണ്ടുമായി ഓടുന്ന ഒരാള്‍ പറഞ്ഞു:
"നന്ദനം കുട്ടിയുടെ സിനിമയാണ്."

കൂടുതല്‍ കവിതകള്‍