Deepa Bijo Alexander
മച്ചിലൊരു പല്ലി
ധ്യാനത്തിലമര്‍ന്ന്
ഒന്നുമേയറിയാതെ.

പക്ഷേ
എല്ലാവരും കാണുന്നുണ്ട്
മഞ്ഞിച്ച വയറിനുള്ളില്‍ വളരുന്ന രഹസ്യങ്ങള്‍.
അയ്യോ.
ഇതുപോലെയെങ്ങാനും...

ഞാനറിഞ്ഞില്ലെന്നാലും
നിങ്ങളെല്ലാം കാണുന്നുണ്ടോ
നിറം തേച്ചു മറച്ചാലും
വിങ്ങി വീര്‍ത്തു
നേര്‍ത്തു വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളില്‍
തൊട്ടാലുടയുന്ന ചിലത്?

കൂടുതല്‍ കവിതകള്‍