Mohanakrishnan. V
അടുപ്പിച്ചുനട്ടമരങ്ങള്‍
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
സന്തോഷത്താല്‍ മരിച്ചുപോയനാം
മണ്ണിലലിഞ്ഞു ചേര്‍ന്നപ്പോഴാണ് മനസ്സിലായത്
വേരുകള്‍ കൊണ്ടവ പുണര്‍ന്നു കിടന്നത്
അയല്‍ വീട്ടിലെ മരങ്ങളെയാണെന്ന്.