Sinu Kakkattil
കാറ്റും മഴയും വെയിലുമേല്‍ക്കാതെ
ഒഴിഞ്ഞ കടലാസിന്റെ മൗനത്തിലേക്കുള്ള വഴിയറിയാതെ
പിടയുന്നുണ്ട് ചിലര്‍ക്കുള്ളില്‍ വാക്കുകള്‍.

ഒരിക്കലും എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും.