Sinu Kakkattil
കടലിലേക്കുള്ള യാത്രയില്‍
കൊല ചെയ്യപ്പെട്ട പുഴയുടെ ശവമാണ്
കൂട്ടിയിട്ടിരിക്കുന്ന മണലിനടിയില്‍.

പീഡിപ്പിക്കപ്പെട്ടു ചത്ത പെണ്‍കുട്ടിയുടെ അമ്മ
ഇന്നും വരാറുണ്ട്
അഴുക്കു പുരളാ‍ത്ത അവളുടെ യൂണിഫോം അടിച്ചലക്കാന്‍

മണല്‍ നിറയെ
വെയില്‍ കാവല്‍ നില്‍ക്കുന്ന
നട്ടുച്ച പറയും:
“തള്ളേ തുള്ളി വെള്ളമില്ല“

എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും
പീഡിപ്പിക്കവളുടെ അമ്മ
മരുഭൂമിയിലെ കള്ളിമുള്‍ചെടി പോലുമല്ല

കൂടുതല്‍ കവിതകള്‍