Nazeer Kadikkadu
പല പ്രായത്തില്‍ പല പോസില്‍.
ഒരാളല്ല,

നിന്നുമിരുന്നും
ചിരിച്ചും താടിക്ക് കൈകൊടുത്തും
കണ്ണടയിട്ടും തൊപ്പി വെച്ചും
തീരെച്ചെറിയ കുട്ടിയാണ്
അഞ്ചാം ക്ലാസ്സിലാണ്
വിനോദയാത്ര പോയതാണ്
ഡിഗ്രി കഴിഞ്ഞതാണ്
ജോലിക്കുള്ള കാത്തിരിപ്പാണ്
കല്യാണമാണ്
അച്ഛനായതാണ്
മലകയറാന്‍ മാലയിട്ടതാണ്
യാത്രയയപ്പാണ്

ഈ ഫോട്ടോയിലെ ചുവന്ന പൂക്കളല്ല
തൊട്ടടുത്ത ഫോട്ടോയിലെ മഞ്ഞപ്പൂക്കള്‍
ഈ വീടല്ല ഈ ബഹുനിലകെട്ടിടം.
തൊട്ടുപിന്നിലെ പുഴയല്ല തൊട്ടുപിന്നിലെ പാലം
ദൂരെക്കാണുന്ന മലയല്ല ദൂരെക്കാണുന്ന തീവണ്ടി
പതിനെട്ടുകാരനെ വട്ടംചുറ്റുന്ന വെയിലല്ല
മുപ്പത്തഞ്ചുകാരനെ മൂടിപ്പിടിച്ച മഴക്കാറ്‌
ഒന്നിനോടൊന്ന് ഒരു സാമ്യവുമില്ല

ആല്‍ബം മറിച്ച് നിങ്ങളോര്‍ക്കുന്ന ഞാനല്ല
തിരിഞ്ഞും മറിഞ്ഞും ആല്‍ബത്തില്‍ കിടക്കുന്ന ഞാന്‍.