N Prabhakaran
മുത്തപ്പന്‍ പോയ വഴിയില്‍
കണ്ണും നട്ടാണ്‌ നിങ്ങളുടെ നില്‌പ്‌
കോലമഴിച്ചുവെച്ച്‌ ചന്തുപ്പെരുണ്ണാന്‍
എപ്പൊഴോ പോയി
ഇനി ആ വഴിവരാനുള്ളത്‌
മുത്തപ്പന്റെ നിഴലാണെന്ന്‌
നിങ്ങള്‍ തീര്‍പ്പുറപ്പിച്ചിരിക്കുന്നു
ഒന്നുകില്‍ മുത്തപ്പന്‍
അല്ലെങ്കില്‍ മുത്തപ്പന്റെ നിഴല്‍
ഭക്തജനങ്ങളാണ്‌ നിങ്ങള്‍
ദൈവത്തെയല്ലാതെ മനുഷ്യരെ
പ്രതീക്ഷിക്കാന്‍ നിങ്ങള്‍ക്കാവില്ല
എന്നെ കണ്ടപ്പോഴും തെറ്റിദ്ധരിച്ചുപോയതതുകൊണ്ടാണ്‌
ഈശ്വരനെ സ്‌നേഹിക്കുന്നവര്‍ക്ക്‌
മനുഷ്യനെ വെറുക്കാനുള്ള കഴിവ്‌
വളരെവളരെ കൂടുതലാണ്‌.