N Prabhakaran
''ഞങ്ങള്‍ക്കൊരു കവിയുണ്ട്‌''
ആ ഇറ്റലിക്കാരന്‍ പറഞ്ഞു:
``അദ്ദേഹം എഴുതിയതുപോലെയാണ്‌
താങ്കളും എഴുതുന്നത്‌''
``അദ്ദേഹത്തിനിപ്പോള്‍ എത്ര വയസ്സായിക്കാണും
എന്നേക്കാള്‍ പ്രായമുണ്ടാവുമോ?''
കവിതാമോഷണത്തിന്റെ നാണക്കേടോര്‍ത്ത്‌
കയ്യും കരളും വിറച്ചു.
``ഓ,ലിയോപ്പാര്‍ദി 1837 ല്‍ മരിച്ചു''
``അപ്പോള്‍ ഞാന്‍ ...ഞാന്‍....''
``അതേ,ഞങ്ങള്‍ ഇറ്റലിക്കാര്‍ കരുതുന്നത്‌
ലിയോപ്പാര്‍ദിക്ക്‌ മരണമില്ലെന്നാണ്‌''