Sumiya
ആദ്യം ചെമ്പരത്തിപ്പൂ ചിരിച്ചു
നിഷ്കളങ്കച്ചിരി
പിന്നെ സന്ധ്യാസൂര്യന്‍ ചിരിച്ചു
പുഞ്ചിരി
തുടയിലൂടൂര്‍ന്നിറങ്ങുന്ന രക്തത്തുള്ളികള്‍ ചിരിച്ചു
കൌതുകച്ചിരി
നിലവിളക്കിന്‍ ഗമയില്‍ തീജ്വാല ചിരിച്ചു
പരിഹാസച്ചിരി
പാദങ്ങളാല്‍ ഞെരിഞ്ഞമര്‍ന്നു കൊണ്ട് കനല്‍ ചിരിച്ചു
കൊലച്ചിരി.

കൂടുതല്‍ കവിതകള്‍