N Prabhakaran
ആദ്യത്തെ തത്തശീട്ടില്‍
പത്തുതലയുള്ള രാവണനായിരുന്നു
രണ്ടാം ശീട്ടില്‍ രാമന്‍
മൂന്നാം ശീട്ടില്‍ ഹനുമാന്‍
`മതി' കിളിജ്യോത്സ്യക്കാരനോട്‌ ഞാന്‍ പറഞ്ഞു:
``ഇനിയൊന്നും അറിയാനില്ല
എന്റെ ജീവചരിത്രം പൂര്‍ത്തിയായി.''
മൂന്നുവട്ടം ശീട്ടെടുത്ത വകയില്‍
മൂപ്പര്‍ക്കുള്ളത്‌ കൊടുത്ത്‌
കെന്റുക്കി ചിക്കന്‍ കഴിക്കാന്‍
കെ.എഫ്‌.സി റസ്റ്ററാന്റിലെ ആള്‍ത്തിരക്കിലേക്ക്‌ ഞാന്‍
കുതിച്ചുകയറി.