Banesh M S
ഏതു കന്യാസ്‌ത്രീയെ കാണുമ്പോളും
ദൈവമേ എന്ന്‌
അറിയാതെ
വിളിച്ചുപോകുന്നു.
അകന്മഷം എന്ന
ഏഴ്‌ ബിയില്‍ പ ിച്ച വാക്ക്‌
അര്‍ത്ഥം മറന്നെങ്കിലും
നാവിലേയ്‌ക്ക്‌ തികട്ടുന്നു.
കന്യാസ്‌ത്രീക്ക്‌
വായ്‌നാറ്റമോ
മലമൂത്രസര്‍ജ്ജനമോ
എക്കിളോ
ഉണ്ടാകില്ലെന്ന്‌ വിശ്വസിക്കുന്നു.
ലിപ്‌സ്റ്റിക്കില്ലെങ്കിലും
അസ്‌തമയസൂര്യനെ
ആവാഹിക്കുന്ന ചൊടികള്‍
ദൈവത്തിന്റെ
ലാവണ്യദര്‍ശനമെന്നു കരുതുന്നു.
ഗ്രാമഹോട്ടലില്‍
വഞ്ചിക്കപ്പെട്ട
ഏറ്റവും പുതിയ പെണ്‍കുട്ടിയുടെ
വീഡിയോ സിഡി
ഇന്നു കാണില്ലെന്നുറപ്പിച്ച്‌
നാളെയിലേയ്‌ക്ക്‌
പ്രതീക്ഷാനിര്‍ഭരമാവുന്നു.