Aryambika. S.V
മുറിക്കുള്ളിലെ
തണുത്ത തറയുടെ
ചുവപ്പന്‍ മിനുപ്പിലേക്ക്
ഒരു പാവം പ്രാവിന്‍ തൂവല്‍...

പിടയുന്നുണ്ട്,
നിശ്ശബ്ദമായി ചിറകടിക്കുന്നുണ്ട്,
നിവര്‍ന്നുനിന്ന് എന്തോ എഴുതാന്‍ നോക്കുന്നുണ്ട്.

കവിഞ്ഞ് തൂവുന്നുണ്ടാവുമോ?
കുറുകിക്കുറുകി ഉറഞ്ഞിരുന്നവയെല്ലാം...
കിനിയുന്നുണ്ടാവണം
കനമില്ലായ്മയുടെ സ്നേഹം.