Pratheesh M.P
മുതിര്‍ന്നകുട്ടിയായ
ദിവസത്തിനുശേഷം
എല്ലായ്പോഴും
ഞാന്‍ സ്വപ്നം കണ്ടു

ഒരു കുഞ്ഞ്
വയലില്‍ മുളയ്ക്കുന്നത്
പെണ്‍കുട്ടി
വീട്ടിലേയ്ക്കു നടക്കുന്നത്
ഒരുത്തി ശവക്കൂട്ടത്തിന്
നടുവിലിരുന്ന്
അപ്പത്തിനായ്
മാവു കുഴയ്ക്കുന്നത്
ഒരുവള്‍
വലുപ്പമില്ലാത്ത കുപ്പായം
തയ്ച്ചു ശരിയാക്കുന്നത്
ഒരു സ്ത്രീ എന്നെത്തന്നെ
നോക്കിനോക്കിയിരിക്കുന്നത്

അവള്‍ക്കു പക്ഷെ
ശരീരത്തിലെങ്ങും
ഫോര്‍ക്കുകളുടെ, കത്തികളുടെ
ഉമ്മകള്‍ കിട്ടിയിരിക്കുന്നല്ലോ