Pratheesh M.P
കടുന്നിറമാണ്
മരങ്ങളിലെ
പക്ഷികള്‍ക്ക്

അവ
പഴയനൂറ്റാണ്ടിലെ
വാക്കുകള്‍കൊണ്ട്
ചില ചെറിയ കഥകള്‍
പറഞ്ഞു

മരങ്ങള്‍
നില്‍ക്കുന്നിടത്ത് മരിക്കും

വേറെ ഋതുവില്‍
തൂവലുകള്‍
നമ്മില്‍
വീഴുകയാണ്