Joseph. S
കവിത പ ിപ്പിക്കുകയായിരുന്നു.

എട്ടിലെ കുട്ടികള്‍
ചാറ്റമഴയും കുളിരുംമൂലം
ചുളുങ്ങിച്ചുളുങ്ങിയിരുന്നു.

അത്ഭുതങ്ങളാല്‍ ചിരികളാല്‍
പുതുക്കിപ്പുതുക്കിയിരുന്നു.

അദ്ധ്യാപകന്‍ പുതിയതായി വന്നയാള്‍.
ഇടയ്ക്കിടയ്ക്ക്‌ വരാന്തയ്ക്കു താഴത്തെ
റോസാപ്പൂക്കളില്‍ നോക്കി.