Pratheesh M.P
വരള്‍ച്ചയില്‍
ഒരു തടാകത്തെ നീ
വരയ്ക്കുന്നു
കരയ്ക്ക്
വെള്ളാരങ്കല്ലുവീട്
പൂപ്പലൊതുക്കുകള്‍
തണുപ്പുചില്ലുകുപ്പായം

കണ്ണടയ്ക്കുമ്പോള്‍
ചൂടുള്ള
കരച്ചില്‍ തെഴുക്കും
നെഞ്ഞുലഞ്ഞുപോകും
ഒരിയ്ക്കലൊരിയ്ക്കലും
നനയാതാവുമെന്ന്

അന്നേരമാണ്
ഒരു കുഞ്ഞുവിരല്‍
നേര്‍ക്കുവരും
അമ്മിഞ്ഞമണംകൊണ്ട്
നിറയും
നിന്റെ തൂവലില്‍ ജലം