Pratheesh M.P
മലമുകളിലേയ്ക്ക്
അതിരാവിലെ
വലയുമായി പോകുന്നു

വെയിലാറുമ്പോള്‍
മടങ്ങിയെത്തുന്നു

വീട്ടിനകത്തെ
വെളിച്ചത്തില്‍
അവ നീന്തുന്നു

തളരുമ്പോള്‍
അവളിലൊളിക്കുന്നു

പിറ്റേന്ന്
കടല്‍വെള്ളത്തില്‍ മുങ്ങി
ആയിടം
കാണാതാവുന്നു