Anees Hassan
കണക്കുപുസ്തകം ഇനിമേല്‍
ചതുരവടിവില്‍ വേണ്ടെന്റെ ടീച്ചറേ
അതോരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ

എട്ടാംപാ ം
മുന്നാംപാ ത്തിലുമ്മവെക്കുമപ്പോള്‍

പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപ്പായവേ
ഇവിടെ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍

പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു പമ്പകടത്താം

കൂടുതല്‍ കവിതകള്‍