Ramakrishnan Kumaranellur
നിന്നു
നിന്നു മടുത്ത
കിണറിന്റെ ആഴം
മതിലിനു മുകളിലൂടെ
അപ്പുറത്തേയ്ക്കു നോക്കി

കിടന്നു
കിടന്നു മടുത്ത
മൈതാനപ്പരപ്പ്
മതിലിനുമുകളിലൂടെ
ഇപ്പുറത്തേയ്ക്കും നോക്കി

എങ്ങും ആഴപ്പരപ്പിന്റെ
ശാന്തത.