Ajith
എല്ലാ കര്‍ക്കിടകത്തിലും
വിചാരിക്കും
രാമായണം വായിക്കണം
ഡിമൈ 1/8 സൈസില്‍
ഡീലക്സ് ബൌണ്ടില്‍

വായന
അകന്നകന്നു പോകും
ഒടുവില്‍ വഴിയരികില്‍
സ്വര്‍ണ്ണനിറത്തിലൊരു
മാനിനെ കാണും

പൂക്കള്‍ പറയും
ചിങ്ങമാസം