Joseph. S
പടിഞ്ഞാറിനെക്കുറിച്ചും എഴുതാം
പതിമൂന്നോ പതിനാലോ വയസ്സില്‍
അവിടെ ബണ്ടുപണിക്ക്‌ പോയത്‌

കരിയില്‍ നടക്കുമ്പോള്‍
കറ്റ്ന്നെ ഉന്തിയുന്തിക്കൊണ്ടുപോയി.

ഇലകള്‍ കീറിയ വാഴകള്‍ക്കുമേലെ
കണ്ണെത്താദൂരത്തോളം പാടങ്ങള്‍.

തോട്ടിലെ വെള്ളം കുടിച്ചു.
ആരുടേയോ ഒരു വള്ളം ഊന്നിനോക്കി.

വെള്ളത്തിലാണ്‌ കല്ലുകെട്ടിക്കേറുക.
വലിയ കല്ലുകളുമായി ഞാനും
വെള്ളത്തില്‍ മുങ്ങി
ആഴത്തില്‍ കല്ലു കൊണ്ടുപോയി വെക്കുന്നു.
കൈകൊണ്ടു തപ്പിത്തപ്പിയാണു കല്ലുവെയ്ക്കുക

മദ്ധ്യവേനലവധികഴിഞ്ഞ്‌
സ്കൂളിലേയ്ക്കു മടങ്ങി.

കാണാന്‍വയ്യാത്ത ആഴങ്ങളിലാണ്‌
കല്ലുവെയ്ക്കേണ്ടത്‌ എന്നത്‌
കവിതയിലെ ഒന്നാം പാ ം.