Narayanan Kalpetta
തെറ്റുചെയ്തവരുടെ കുറ്റം തെളിയിക്കാന്‍
അത്ര പണിയില്ല.
അവര്‍ക്കു പോകാവുന്നതിന്‌
പരിധിയുണ്ട്‌.
മറച്ചുവച്ചതിന്റെ അടുത്തുനിന്നവര്‍
മാറുകയില്ല.
ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും
അവര്‍ ഏറ്റുപറയും തീര്‍ച്ച
ഒന്നുമില്ലെങ്കിലും അവര്‍ക്കെല്ലാമറിയാമല്ലോ?
തെറ്റുചെയ്യാത്തവരെക്കൊണ്ടാണ്‌ പ്രയാസം.
അവര്‍ സമ്മതിച്ചുതരില്ല.
അവര്‍ ഒരുവിധത്തിലും സഹകരിക്കുകയില്ല.
അവര്‍ക്കു ഭയങ്കര സ്റ്റാമിനയാണ്‌
അവര്‍ പരുങ്ങിനില്‍ക്കുന്നിടത്തു കുഴിച്ചാല്‍
നമുക്കൊന്നും കിട്ടില്ല.
നിരപരാധികളെപ്പോലെ ക ിനഹൃദയന്മാരില്ല.