Arangottukara Muhammed
ഓര്‍മ്മകളുടെ ഉമ്മറപ്പടിയില്‍
തേച്ചു കഴുകി വച്ച ഒരോട്ടു കിണ്ടിയില്‍
ഓണത്തിളക്കം.

മനസ്സിലെ അത്തപ്പൂക്കളത്തിനപ്പോള്‍
അയല്‍പ്പക്കത്തെ ഒരമ്മച്ചിരിയുടെ മുഖവട്ടം.

വാഴയിലെ വിഭവസമൃദ്ധിയില്‍
വായില്‍ വെള്ളമൂറുന്ന വാത്സല്യക്കൊതി.

ചിലരുടെ മനസ്സിലേക്ക്
ശിരസ്സു കുനിച്ചു കടക്കണം.

അതിലെ പാതാള ദുരിതങ്ങളിലേക്ക്,പക്ഷെ
എത്ര വാമനച്ചുവടു വച്ചാലും
നടന്നെത്താന്‍ കഴിയില്ല.

കൂടുതല്‍ കവിതകള്‍