Sujeesh. N.M
മഴയെ വിലക്കിയ അമ്മേ,
വൈദ്യനെ തേടിയ അച്ഛാ,
പൊള്ളുന്ന നെറ്റിയില്‍
കൈ വെച്ച പെങ്ങളേ,
പനിയല്ല.
മുടിയിഴകളെ തഴുകിയും
മേനിയെ പുണര്‍ന്നും
മഴ നല്കിയ
ഹൃദയത്തിന്‍റെ ചൂടാണ്.
നിങ്ങള്‍ക്കറിയാമോ?
മഴയുടെ മനസ്സൊരു
മരുഭൂമിയും,
ശരീരം ഒരു സമുദ്രവുമാണ്‌