Sujeesh. N.M
ആരെയും വലിച്ചു ചീന്താനോ
മാന്താനോ ഇല്ലെങ്കിലും
നഖം നിര്‍ത്താതെ
വളര്‍ന്നീടുന്നു.
എത്രയൊക്കെ വെട്ടിയിട്ടാലും
തളിര്‍ത്തു വരുന്നു.
പൂര്‍ണമായും നഖചായം
പൂശി മറച്ചാലും
നഗ്നതയെ തേടുന്നു.
കവിതയെ പോലെ
വെട്ടിയോതുക്കും തോറും
മൂര്‍ച്ചയേറുന്നു.
ആശകളെ പോലെ
നീണ്ടു വരുന്നു