Noora. V
പൊടിവാട്ടിക്കുഴച്ച്
പലകയിലിട്ടു പരത്തി
തീക്കല്ലില്‍ ചുട്ടെടുക്കാന്‍
ഉമ്മ മിടുക്കിയാണ്

ഇതുപോലെത്തന്നെയാകും
ഒരിക്കലെല്ലാരുംകൂടി
വാട്ടിക്കുഴച്ചൊരു
ചട്ടിയുടെ വലുപ്പത്തില്‍ പരത്തി
ആഘോഷമായ് ചുട്ടെടുത്ത്
ഉമ്മയെ പരുവപ്പെടുത്തിയത്
പത്തിരിചുടും യന്ത്രമാക്കിയത്.