Manoj Menon
കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?

പകരം നീ എത്ര തവണ
എന്റെ ജനാല കൊട്ടിയടച്ചു?
മേശപ്പുറത്തെ കുത്തികുറിപ്പുകളെല്ലാം
വലിച്ച് താഴെയിട്ടു?
മാഞ്ചില്ല കുലുക്കി
പൂവെല്ലാം കൊഴിച്ചു?
മഴയെ കൂട്ടുപിടിച്ച്
കുട തട്ടിതെറിപ്പിച്ചു
ഞാന്‍ എന്തെങ്കിലും പറഞ്ഞോ?

എനിക്കറിയാം
നിന്റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
അതിലെങ്ങാനും തൊട്ടാല്‍
കാറ്റേ, നിന്റെ ചെവി ഞാന്‍ പൊന്നാകും
അതവിടെ ഇതളും നീട്ടി
നിന്നോട്ടെ, പാവം!