Uma Rajeev
കശക്കി പതം വരുത്തി
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.

അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.

മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.

മൂലയ്ക്ക് തള്ളിയാലും
മുഷിപ്പിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.