Jhon Thelappuram
അവസാനത്തെ വരികളുടെ
ആദ്യം എങ്ങനെയാവണം?

അതൊരു വെല്ലുവിളിയാണ്‌.

തൊട്ടിയില്‍നിന്ന്‌ കിണറ്റിലേയ്ക്ക്‌
വെള്ളം കോരിയൊഴിക്കുന്നതുപോലെ

ചുണ്ടുകളില്‍നിന്ന്‌ വായ്ക്കുള്ളിലേയ്ക്കു
സംസാരിക്കുന്നതു പോലെ

പൂവുകളില്‍നിന്ന്‌ വേരുകളിലേയ്ക്കു
വളരുന്നതുപോലെ.

കൂടുതല്‍ കവിതകള്‍