ഗുരു
ഒന്നാമനോട്
എന്തെല്ലാം കാണുന്നു ?
കിളി,
അതിരില്ലാത്ത ആകാശം തേടുന്ന കണ്ണുകള്‍,
പല ശ്രുതികളില്‍ പാട്ടുതിര്ക്കേണ്ട തൊണ്ട,
തളരാത്ത യന്ത്രംപിടിപ്പിച്ച ചിറകുകള്,
കൊത്തിക്കീറാന്‍ കൂര്‍പ്പിച്ച കൊക്കുകള്‍ .
ഗുരു
രണ്ടാമാനോട്
എന്തെല്ലാം കാണുന്നു?
കിളി,
കണ്ണുകള്‍, അതില്‍ കാട് , കാടിന്റെ കണ്ണുനീര്,
നിലവിളി ഒളിപ്പിച്ച വരണ്ട തൊണ്ട,
ഇളവേല്ക്കാന് ഇടം തേടുന്ന ചിറകുകള്,
കൊക്കില്‍ കുരുങ്ങുന്ന കൂടൊരുക്കാനുള്ള നാര്.
അങ്ങനെ
ഒന്നാമന്
വിജയന്
രണ്ടാമന്
വികലാംഗന്
ഒന്നാമനോട്
എന്തെല്ലാം കാണുന്നു ?
കിളി,
അതിരില്ലാത്ത ആകാശം തേടുന്ന കണ്ണുകള്‍,
പല ശ്രുതികളില്‍ പാട്ടുതിര്ക്കേണ്ട തൊണ്ട,
തളരാത്ത യന്ത്രംപിടിപ്പിച്ച ചിറകുകള്,
കൊത്തിക്കീറാന്‍ കൂര്‍പ്പിച്ച കൊക്കുകള്‍ .
ഗുരു
രണ്ടാമാനോട്
എന്തെല്ലാം കാണുന്നു?
കിളി,
കണ്ണുകള്‍, അതില്‍ കാട് , കാടിന്റെ കണ്ണുനീര്,
നിലവിളി ഒളിപ്പിച്ച വരണ്ട തൊണ്ട,
ഇളവേല്ക്കാന് ഇടം തേടുന്ന ചിറകുകള്,
കൊക്കില്‍ കുരുങ്ങുന്ന കൂടൊരുക്കാനുള്ള നാര്.
അങ്ങനെ
ഒന്നാമന്
വിജയന്
രണ്ടാമന്
വികലാംഗന്

