Uma Rajeev
ഞാന്‍ ഒരു കഴുതയാണ്‌
എന്റെ അച്ഛനും
മുത്തച്ഛനുമതേ.
ഞങ്ങളുടെ പുറത്തു
എന്നും ഒരു ഭാണ്‍ടക്കെട്ടുണ്ടാകും.
അതെനിക്ക് ഒരു ഭാരമേയല്ല
ഒരു അലങ്കാരമാണെന്നു പറയാം.

മുത്തച്ഛന്‍ പുഴ കടക്കുമ്പോള്‍
വീണുപോയി, ഒരിക്കല്‍.
അന്നൊലിച്ചു പോയി പുറത്തെ ഭാരം
പിന്നീട് ഇടയ്ക്കിടയ്ക്ക് വീഴാറുണ്ട്
അറിഞ്ഞോ അറിയാതെയോ.

അച്ഛനും വീഴാറുണ്ട്
എനിക്കിഷ്ടമല്ല വീഴുന്നത്.
എങ്ങനെ ൈധരൃമായി വീഴും
എന്താണുറപ്പു
പുറത്തു ഉപ്പാണെന്ന്,
പഞ്ഞിയായാലോ?