Sandhya. N P
നിന്റെ കണ്ണില്‍
വീണുകിടക്കുന്നതു കൊണ്ടാണോ
നീയെന്നെ കാണാത്തത്?

അതില്‍നിന്നെന്നെ
തോണ്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍
'എന്റെ കണ്ണ്' ന്ന്
നീ വിളിച്ചു കൂവി.