Sandhya. N P
ഭൂമി
ഉരുണ്ടതാണെന്നവള്‍
പ ിച്ചുകഴിഞ്ഞു.

അമ്മിഞ്ഞയില്‍ത്തൊട്ട്
അമ്മിഞ്ഞയില്‍ച്ചവിട്ടി
അമ്മിഞ്ഞയില്‍ക്കടിച്ച ്
മെല്ലെയവള്‍ പറയുന്നു:

'ദാ അമ്മേ പൂമി'
ബ്ലൗസിനിടയിലൂടെ
തൂക്കിയിട്ട
പൂമിയില്‍ നിന്നും
പാലു കുടിച്ചുകൊണ്ടിരുന്നു
അവള്‍.