Sandhya. N P
ഇന്നെന്തായിരിക്കും
എന്റെ സ്വപ്‌നം എന്നാലോചിക്കേ
നീലപ്പൂവിടര്‍ത്തിയ പച്ചവസന്തം
ആരോ മനസ്സിലേക്ക്
എറിഞ്ഞു തന്നു.

മറ്റാര്‍ക്കോ അവകാശപ്പെട്ട സ്വപ്നം
എനിക്ക് മാറി എറിഞ്ഞു തന്നതാണ്.

ആള്‍മാറി എയ്യപ്പെട്ട
ഈ വസന്തത്തെ
ഞാനെന്തു ചെയ്യും?

ഞാനീ കുറിഞ്ഞിയെ
ഉണര്‍വുകൊണ്ട്
കരിച്ചു കളയും.