Sandhya. N P
വേനല്‍മഴ
ഓടിവന്ന്
ഓരോ സ്ഥലത്ത്
ഓരോ തരം വെള്ളം
വീഴ്ത്തിയിട്ട്
പാഞ്ഞുപോയി.

മിക്കവാറും സ്ഥലത്ത്
ചെളിവെള്ളം തന്നെ.

കറിപ്പാത്രത്തിനടിയില്‍
കയിലിട്ടിളക്കിയ
കലക്കവെള്ളം.
ആര്‍ക്കൊക്കെയോ
കൊടുത്തതിന്റെ ബാക്കി.