Sandhya. N P
രണ്ടു കൈകളും
വശങ്ങളിലേക്ക്
വലിച്ചുപിഴിഞ്ഞ്
അവസാനതുള്ളിയും
കളഞ്ഞശേഷം
നീര്‍ത്ത്
പാറയില്‍
ഉണങ്ങാനിടും പോലെ
കട്ടിലില്‍
മലര്‍ന്നു കിടന്നു.

കാറ്റില്‍
പറന്നു പോവില്ലെന്നുറപ്പു
വരുത്താന്‍
അതിന്‍മേലൊരു
കല്ലുകൂടി
എടുത്തു
വെക്കണം.