Pratheesh M.P
വെളുപ്പാന്‍കാലത്ത്
നോവലുകള്‍
വായിച്ചുതീര്‍ക്കുമ്പോള്‍
യോസയും
ബൊളാനോയും
യെലീനക്കും
വരാന്തയില്‍
കോളിംഗ് ബെല്ലില്‍
ഇരുന്നു മുഷിയും

ഞാനവര്‍ക്കു ചായയും കാപ്പിയും
ചെറുകടികളും കൊടുക്കുന്നു
അവരോടൊപ്പം നടക്കാനിറങ്ങുന്നു

അവര്‍
ദ്വീപുകളുടെ ഒരു ചിത്രപുസ്തകം
എന്റെ കൈയ്യിലെഴുതുന്നു

അവര്‍ പോയശേഷം നോക്കുമ്പോള്‍

എന്റെ മുറിയിലെ പുസ്തകഷെല്‍ഫ്
പള്‍പ് നോവലുകള്‍ വില്‍ക്കുന്ന
ലണ്ടനിലെ ചെറിയ തെരുവ്.