Pratheesh M.P

ഫ്രീസറിലിരിക്കുന്ന
പിക്കാസോ
തുറന്നു പുറത്തുവന്നു

മഞ്ഞുകട്ട
തൊപ്പിയില്‍നിന്നും
കുപ്പായത്തില്‍നിന്നും തെറിപ്പിച്ചു

സോഫയിലിരുന്നു
കാപ്പി രുചിച്ചു

കൈകള്‍ക്കുള്ളില്‍
അയാളൊരു വയസ്സന്‍പൂച്ചയെ
മുറുക്കിപ്പിടിച്ചിരുന്നു

ഞാന്‍ വരയ്ക്കുന്നതു കണ്ടുനില്‍ക്കുന്നു
ചെവിയ്ക്കു പിടിക്കുന്നു
ശാസിക്കുന്നു
കണ്ണു വിടര്‍ത്തുന്നു

ഓയിലിന്റ ഒരു ട്യൂബെടുത്ത്
അകത്തേയ്ക്കുതന്നെ പോയി താഴിടുന്നു

ഫ്രീസറിനുപുറത്ത്
ഞന്‍
ലൂവ്‌റിനെ സ്വപ്‌നം കാണുന്നു.