Subha. G.S
കവിത നിറച്ച
കിനാവും വലിച്ച്‌
അലഞ്ഞെത്തുന്നവന്‍
ചങ്കുപൊട്ടിവീണതറിഞ്ഞ്‌
ചെന്നുപോയതാണ്‌

വിശപ്പല്ലാതൊന്നും
സ്വന്തമാക്കാത്തവന്‍
ഓര്‍മ്മയല്ലാതൊന്നും
കൊടുക്കാനില്ലാത്തവന്‍

ഓമനിക്കുവാന്‍
ഒരു വരിയെങ്കിലും
കുതിര്‍ന്ന നിമിഷം
കൊതിച്ചടുത്തു ഞാന്‍

പരതി ധിറുതിയില്‍
ദ്രവിച്ച നെഞ്ചിലും
പേനത്തഴമ്പിലും
ഏറെ തുളുമ്പിച്ച
ദീപ്തപ്രണയത്തിലും

വിറച്ച വിരല്‍ തട്ടി
വിതുമ്പിയ പൊതിയില്‍
ചിതറിക്കിടക്കുന്നു
കരിമഷിത്തുള്ളികള്‍

സെറിലാക്ക്‌ - ഒന്ന്‌
സവാള - ഒരു കിലോ
കസ്തൂരിമഞ്ഞള്‍ - ഒരെണ്ണം.