Pratheesh M.P

പുറത്തിരിക്കുമ്പോള്‍ മഴയുണ്ടായി.
കരിംപച്ചനിറത്തില്‍
ഗേറ്റിനും ചെടികള്‍ക്കും ഇടയിലൂടെ
കയറിയിങ്ങു വരികയാണ്...

അതിന്റെ കൈയ്യിലെ
തുകല്‍സഞ്ചി നിറച്ചും
തണുപ്പുരാജ്യങ്ങളിലെ
വീട്ടുമുറ്റം..

ഞാനതിനെ
നെഞ്ചിലേക്കു ചേര്‍ത്ത്
മുടിയിലുമ്മ കൊടുക്കുന്നു...

അതിന്
കൊമ്പുകളും വേരുകളും ജനിച്ച്
ഉയരമേറിയ
ടെലിഫോണ്‍ ടവറായി
നിവരുന്നു.