Pratheesh M.P

മീന്‍ മുറിക്കുമ്പോള്‍
വളര്‍ത്തുപൂച്ച
അമ്മയുടെ ഒരവയവം

കുപ്പായത്തിലെ
ചാരനിറമായ ചിത്രമോ
കൈകളുടെ പിറകിലേക്കുള്ള
വളര്‍ച്ചയോ
കത്തിത്തലയുടെ അമ്മയ്ക്കറിയാവുന്ന
ഭാഷയോ
ആയിട്ട്

പൂച്ച
അമ്മയെ
കഴുകിവൃത്തിയാക്കുന്നു

വാലുനീട്ടി അറ്റം വളച്ച്
നാക്കു നക്കി ഓലക്കെട്ടിനു
താഴേക്കു നടക്കുന്നു.