Pratheesh M.P

തിരക്കിലൂടെ
അലസമായി
കാറോടിച്ചുപോകുമ്പോള്‍

പെണ്ണുങ്ങള്‍ മാത്രമുള്ള
ഒരു ഘോഷയാത്ര
നിരത്തു മായ്ച്ചു വളരുന്നു...

പാടുന്ന
നൃത്തം ചെയ്യുന്ന
കൊട്ടുന്ന
മഞ്ഞയും ചുവപ്പും
നീലയും നിറമുള്ള
ഒരു നിരത്ത്...

എന്റെ കാറിപ്പോള്‍
ഒരു കുന്നിന്‍ചെരിവാണ്
ഒരുപറ്റം ചെമ്മരിയാടുകള്‍
ഒഴുകിത്താഴേയ്ക്കു വീഴുന്നു...

എനിക്ക്
ശരീരമില്ലാതാവുന്നു.