Swapna Nair

അലക്കിവെളുപ്പിച്ചൊരു ചിരി
ഇരുണ്ട ദേഹം
ഇടയ്ക്കിടെ പ്രകാശിപ്പിച്ച്
ഒരിടിമുഴക്കത്തോടെ
നിന്റെ വരവ്

കുതറിമാറി
വേഗത കൂട്ടിയപ്പോഴും
പിടിവിടാതെ നീ

നഗരമദ്ധ്യത്തില്‍
ആദ്യസ്പര്‍ശനം
കവിളിലൂടെ ഒലിച്ചിറങ്ങിയ
ചുംബനം

എതിര്‍പ്പുകള്‍
നനഞ്ഞുപോയതറിഞ്ഞില്ല
മുഖമുയര്‍ത്തുമ്പോള്‍
മഴവില്ലായി നീ

എങ്കിലും മഴേ
നിനക്കിന്നലെ
പെയ്യാതിരിക്കാമായിരുന്നു