Suresh. O.P

കണ്ണടച്ചിരിക്കുകയല്ല
ഉള്ളിലേക്കുണര്‍ന്ന്
ഉണ്മയെ തൊട്ടറിയുന്നു .
ഒരു വിചാരം ഒരു വികാരം
ഒന്നും ഒന്നും ചേര്‍ന്ന്
ഒന്നുമല്ലാതാവുന്നു.
അകവും പുറവുമില്ല
അനാദി അനന്തം
മറ്റൊരു ഭ്രമണപഥം
നിറവെളിച്ചം പരന്ന്
നിഴലുകള്‍ വെളുത്തു
നോക്കിയില്ലെങ്കിലും കാണാം
കാണാത്തവര്‍ക്കും അറിയാം .