Sunil Krishnan
ചുവട്ടിലേയ്ക്കുതന്നെ
വീഴുന്നവയെ ഓര്‍ത്ത്‌
ദുഃഖിക്കൂ,
മുട്ടോളമെത്തില്ല.
എന്നാല്‍
ഉള്ളോടെ പൊട്ടി
തെറിച്ചുപോവുന്നവയെ
സൂക്ഷിക്കൂ,
ഒറ്റവനങ്ങളായ്‌
മരങ്ങളിലിറങ്ങാത്ത
കണ്ണാടിയിലൂടെയും
തെളിയാത്ത
വസന്തങ്ങള്‍ കൊണ്ടുവരുമത്‌.

കൂടുതല്‍ കവിതകള്‍