എം എസ്‌ ബനേഷ്‌

Banesh M S

Profile

baneshms@gmail.com
എം എസ്‌ ബനേഷ്‌
ന്യൂസ്‌ എഡിറ്റര്‍
ജീവന്‍ ടിവി
പാലാരിവട്ടം
കൊച്ചി
9447080797
email baneshms@gmail.com

എം എസ്‌ ബനേഷ്‌

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ 1972ല്‍ ജനനം. കൊടുങ്ങല്ലൂര്‍ ഗേള്‍സ്‌ സ്‌കൂള്‍, കൊടുങ്ങല്ലൂര്‍ ഗവ ബോയ്‌സ്‌ ഹൈസ്‌കൂള്‍, എസ്‌ എന്‍ എം കോളേജ്‌ മാല്യങ്കര, എറണാകുളം മഹാരാജാസ്‌ കോളേജ്‌, കേരള പ്രസ്‌ അക്കാദമി എന്നിവിടങ്ങളില്‍ പ നം. മലയാളത്തില്‍ എം എ. ജേണലിസത്തില്‍ പി ജി ഡിപ്ലോമ. കലാകൗമുദി ആഴ്‌ചപ്പതിപ്പ്‌, കൈരളി ടിവി, പീപ്പിള്‍ ടിവി എന്നിവിടങ്ങളില്‍ ജോലി ചെയ്‌തു.. ഇപ്പോള്‍ ജീവന്‍ ടിവിയില്‍ ന്യൂസ്‌ എഡിറ്റര്‍. ആദ്യ കവിതാ സമാഹാരം 'നെഞ്ചുംവിരിച്ച്‌ തലകുനിക്കുന്നു' ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. മറ്റ്‌ പുസ്‌തകങ്ങള്‍: കലാപത്തിന്റെ ഉത്തരങ്ങള്‍, ബുദ്ധിജീവികളുടെ മൗനം, കലി-ദ ഫ്‌ളെയ്‌മിങ്ങ്‌ ഫെയ്‌സസ്‌, പ്രണയവും ധ്യാനവും എന്നിവ.
ഗര്‍ഭിണികളുടെ വാര്‍ഡ്‌ എന്ന ഡോക്യുമെന്ററിക്ക്‌ 2002ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌. ചന്ദനത്താല്‍ മുറിവേറ്റവര്‍ എന്ന ഡോക്യുമെന്ററിക്ക്‌ 2003ലെ ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌. അസഹ്യന്‍-ദ വാനിഷിംഗ്‌ ബ്രസ്റ്റ്‌ എന്ന ഡോക്യുമെന്ററിക്ക്‌ 2004ലെ ഫോട്ടോഫെസ്റ്റ്‌ ദേശീയ അവാര്‍ഡ്‌, ശവമുറിയില്‍ നിങ്ങളെയും കാത്ത്‌ എന്ന ഡോക്യുമെന്ററിക്ക്‌ 2005ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌. ഉള്ളടക്കങ്ങള്‍ എന്ന ഡോക്യുമെന്ററിക്ക്‌ 2006ലെ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ്‌.
ഇ-മെയില്‍ baneshms@gmail.com
ഫോണ്‍-9447080797