അമീര്‍ ഓര്‍

Amir Or

Profile

http://israel.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=3159
1956ല്‍ ടെല്‍ അവീവില്‍ ജനിച്ച അമീര്‍ ഓര്‍ ഇസ്രായേലില്‍നിന്നുള്ള പുതുകവിതയുടെ ശ്രദ്ധേയനായ വക്താവാണ്‌. ആത്മാവിന്റെ നിഗൂഢതകളും ശരീരത്തിന്റെ ആനന്ദങ്ങളും വിചിത്രമാംവിധംമേളിക്കുന്ന ആവിഷ്‌കാരങ്ങളെന്ന്‌ ഓറിന്റെ രചനകള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.
ജെറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്‌ത്രവും താരതമ്യമതദര്‍ശനവും പ ിച്ചു. എട്ടു കവിതാഗ്രന്ഥങ്ങളും നിരവധി പരിഭാഷകളും അദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു. 2007ല്‍ ഇറങ്ങിയ 'കാലത്തിന്റെ കാഴ്‌ചബംഗ്ലാവ്‌' ആണ്‌ ഏറ്റവും പുതിയ സമാഹാരം.
ആധുനിക ലോകകവിതക്കു നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത്‌ 2000 ല്‍ അദ്ദേഹത്തിന്‌ Pleiades ബഹുമതി ലഭിച്ചു. Bernstein Prize, Fullbright Award for Writers, Prime Minister's Poetry Prize, എന്നിവയാണ്‌ ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍.
ഇസ്രായിലിനു പുറമേ, യൂറോപ്പിലും ജപ്പാനിലുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ദേഹം സേവനമനുഷ്‌ ിച്ചിട്ടുണ്ട്‌. Helicon Hebrew-Arabic Poetry School ന്റെ സ്ഥാപകനും ഡയറക്ടറുമാണ്‌. Poets for Peace എന്ന ഐക്യരാഷ്ട്രസംരംഭത്തിന്റെ ദേശീയ സംഘാടകനായും പ്രവര്‍ത്തിക്കുന്നു.